Sunday 26 March 2023




റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റും:മുഖ്യമന്ത്രി പിണറായി വിജയന്‍

By parvathyanoop.05 Dec, 2022

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും പുതിയ മാറ്റത്തിന് തയ്യാറെടുത്തു സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു.

 

കെ - സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന രീതിയിലാക്കുമെന്ന്് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തി.

 

ബിപിഎല്‍ വിഭാഗത്തിന് ആദ്യം നല്‍കുകയാണ് ലക്ഷ്യം. ലൈഫ് മിഷന്‍ വഴി 3.18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ജാഗ്രതയോടെ മുന്നോട്ട് കൊണ്ട് പോകും.

 

വിസര്‍ജ്യം കലര്‍ന്ന വെള്ളമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സ്ഥിതി മാറ്റണം. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പാണ്. പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു.

 

എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനം തീരുമാനിക്കുന്ന അവസ്ഥയാണ്. ജനം കൂടെ നില്‍്ക്കണമന്നും അദ്ദേഹം പറഞ്ഞു.