By parvathyanoop.17 Jan, 2023
ലഖ്‌നൗ: നേപ്പാളിലെ പോഖറയില്‍ നടന്ന വിമാനദുരന്തം ലോകത്തെ മുഴുവനും കണ്ണീരിലാഴ്ത്തി.ഞായറാഴ്ച തകര്‍ന്നുവീണ യെതി എയര്‍ലൈന്‍സ് യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇപ്പോള്‍ കണ്ടെത്തി.
ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നു വീണത്.കൊല്ലപ്പെട്ട അഞ്ചു ഇന്ത്യക്കാരില്‍ ഒരാളായിരുന്നു സോനു.
ഇവരില്‍ സോനു ഉള്‍പ്പെടെ നാലുപേരും ഗാസിപൂര്‍ ജില്ലയിലെ ഛക് ജൈനാബില്‍ നിന്നുള്ളവരാണ്.കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് ഗാസിപൂര്‍ സ്വദേശിയായ സോനു ജയ്‌സ്വാള്‍ കാഠ്മണ്ഡുവിലെത്തിയത് ക്ഷേത്രദര്‍ശനത്തിനായിരുന്നു.
ഇയാളുടെ മകന്‍ ജനിച്ചതിനുള്ള നേര്‍ച്ച പൂര്‍ത്തിയാക്കാനായി കാഠ്മണ്ഡുവിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ നേപ്പാളിലേക്ക് പോയതാണ് സോനു.
ആറുമാസം മുമ്പാണ് ഇയാള്‍ മകന്‍ ജനിച്ചത്. വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചു ഇന്ത്യക്കാരില്‍ ഒരാളായിരുന്നു സോനു. ഇവരില്‍ സോനു ഉള്‍പ്പെടെ നാലുപേരും ഗാസിപൂര്‍ ജില്ലയിലെ ഛക് ജൈനാബില്‍ നിന്നുള്ളവരാണ്.മദ്യ വില്‍പ്പനശാല ഉടമയാണ് മരിച്ച സോനു.
ജനുവരി 10 ന് സോനുവും മൂന്ന് സുഹൃത്തുക്കളും കൂടി നേപ്പാളിലേക്ക് പോയിരുന്നു. ഒരു മകനെ തരണമെന്ന ആഗ്രഹം നിറവേറിയതില്‍ സന്തോഷം അര്‍പ്പിക്കാനാണ് ഇയാള്‍ നേപ്പാളിലെത്തിയത്.
വിധി അതിനനുവദിച്ചില്ല. പോഖറയില്‍ പാരാഗ്ലൈഡിങ് നടത്തിയതിന് ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെവെയാണ് അപകടം നടന്നത്.
വിമാനം നിലം പതിയ്ക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഷൂട്ട് ചെയ്തതും സോനു ജയ്സ്വാളായിരുന്നു.
വിമാനം താഴ്ന്ന് പറക്കുന്നതും പിന്നാലെ തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും യാത്രക്കാര്‍ കരയുന്നതുമെല്ലാം വീഡിയോയിലുണ്ട്.
വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ കണ്ടെടുത്തതെന്നാണ് വിവരം.