By parvathyanoop.05 Dec, 2022
തിരുവനന്തപുരം : സ്പീക്കര്‍ പദവി പുതിയ ഒരു റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും എ.എന്‍ ഷംസീര്‍. സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയുമെന്ന് വിചാരിക്കുന്നു.
രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു. സ്പീക്കര്‍ പദവിയില്‍ ആദ്യമായി നിയമസഭ നിയന്ത്രിക്കാന്‍ പോകുന്ന സമയത്താണ് എ എന്‍ ഷംസീറിന്റെ പ്രതികരണം.
ഞാന്‍ നല്ല രീതിയില്‍ സഭ നടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.എംബി രാജേഷിന് മന്ത്രിസ്ഥാനം നല്‍കിയതോടെയാണ് എഎന്‍ ഷംസീര്‍, സ്പീക്കര്‍ പദവിയിലേക്ക് എത്തിയത്. അദ്ദേഹം സഭയെ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇന്നത്തേത്.
പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രത്യേകത. സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശ എന്നിവരും പ്രതിപക്ഷത്തു് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്.
ഇത് ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.