By parvathyanoop.05 Feb, 2023
ചെന്നൈ: തൈപ്പൂയം ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വാണിയമ്പാടിയിലെ തിരക്കിനിടയില്‍പെട്ട് നാല് സ്ത്രീകള്‍ മരിച്ചു.തൈപ്പൂയം ആഘോഷത്തിന്റെ ഭാഗമായിരുന്നു സൗജന്യ സാരി വിതരണം നടത്തിയത്.
ഇവിടെ ആയിരത്തോളം സ്ത്രീകള്‍ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
നിരവധിപ്പേരെ വാണിയമ്പാടി താലൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,മരിച്ച സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചന.തൈപ്പൂയം ഉത്സവത്തിന് മുമ്പ് അയ്യപ്പന്‍ എന്ന പ്രാദേശിക നേതാവാണ് പാവപ്പെട്ടവര്‍ക്ക് സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്.
ഇതിന് വേണ്ടിയുള്ള ടോക്കണ്‍ വാങ്ങാന്‍ നിരവധി പേരാണ് എത്തിയത്. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടി. മരിച്ച നാലുപേരും വയോധികരാണെന്നും പൊലീസ് അറിയിച്ച്ു