Sunday 26 March 2023




ഇന്ത്യന്‍ ജനതയോട് ഇന്നലെങ്കില്‍ നാളെ ഇവര്‍ മാപ്പ് പറയേണ്ടി വരും;അനില്‍ ആന്റണി

By parvathyanoop.05 Feb, 2023

imran-azhar



തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി വിവാദവുമായി സംബന്ധിച്ച് തനിക്കെതിരായ വരുന്ന നീക്കം വളരെ ആസൂത്രിതമായിരുന്നുവെന്നും എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ പേര് പറയാനാഗ്രഹിക്കുന്നുമില്ലൈന്നാണ് അനില്‍ ആന്റണി പറയുന്നത്.

 

ഇന്ത്യന്‍ ജനതയോട് തന്നെ ഇന്നലെങ്കില്‍ നാളെ ഇവര്‍ മാപ്പ് പറയേണ്ടി വരുമെന്നും അനില്‍ പറഞ്ഞു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും നില്‍ക്കാന്‍ തയ്യാറാണ്.

 

ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല.രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തതെന്നും അനില്‍ കുറ്റപ്പെടുത്തി.

 

2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ശശി തരൂരിന് അര്‍ഹതയും യോഗ്യനുമാണെന്നും പക്ഷേ തരൂരിനോട് പാര്‍ട്ടി കാട്ടുന്ന നിലപാടില്‍ താന്‍ നിരാശനാണെന്നും അനില്‍അരിയിച്ചു.

 

നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച സമയത്ത് ശശി തരൂരിന് താന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ ചിലര്‍ക്കെല്ലാം ഇഷ്ടക്കെടുണ്ടായി.