Sunday 26 March 2023




ചൈനീസ് ചാരബലൂണ്‍ ;അറ്റ്‌ലാന്റിക്കിന് മുകളിലൂടെ യുഎസ് വ്യോമസേന വെടിവച്ചിട്ടു

By parvathyanoop.05 Feb, 2023

imran-azhar

വാഷിങ്ടണ്‍ : ചൈനയുടെ നിരീക്ഷണ ബലൂണ്‍ യുഎസിന്റെ ആകാശത്തേക്കു പറന്നെത്തിയ കാരലൈന തീരത്ത് വച്ച് യുഎസ് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടു.ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചു വീഴ്ത്തിയത്.

 

അതിന് പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കി.

 

കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ നിലവിലുളള തീരുമാനം.ചൈനയുടെ ബലൂണ്‍ മൊണ്ടാനയില്‍ എത്തുന്നതിന് മുമ്പ് തന്നെ അതിനെ ദിവസങ്ങളായി തങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്ന് പെന്റഗണ്‍ വക്താവ് ജനറല്‍ പാട്രിക് റൈഡര്‍ അറിയിച്ചു.

 

യുഎസിന്റെ വടക്കന്‍ ഭാഗത്ത് ഈ ബലൂണ്‍ കടന്നിരുന്നു. യാത്രാവിമാനങ്ങള്‍ പറക്കുന്നതിനേക്കാള്‍ മുകളിലൂടെയാണ് ബലൂണ്‍ പറക്കുന്നത്. എന്നാല്‍ ബലൂണ്‍ സൈനികമായ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.

 

അതിന് മൂന്നു സ്‌കൂള്‍ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തില്‍ പറക്കുന്ന ഈ ബലൂണ്‍ ജനവാസമേഖലയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാല്‍ യുഎസ് പ്രതിരോധവകുപ്പ് ബലൂണ്‍ പറക്കാന്‍ അനുവദിക്കുകയായിരുന്നു.

 

സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിന് സമീപം പ്രതീക്ഷിച്ചതിലും ആഴം കുറഞ്ഞ 47 അടി (14 മീറ്റര്‍) വെള്ളത്തിലാണ് അവശിഷ്ടങ്ങള്‍ പതിച്ചതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു.

 

അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. വീണ്ടെടുപ്പിനായി കനത്ത ക്രെയിന്‍ ഉള്‍പ്പെടെ രണ്ട് നാവികസേനാ കപ്പലുകള്‍ പ്രദേശത്തുണ്ട്.എന്നാല്‍ ബലൂണും അതിന്റെ ഉപകരണങ്ങളും പഠിക്കാനും സൂക്ഷ്മമായി പരിശോധിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

ഇത് സിവിലിയന്‍ ഉപയോഗത്തിനുള്ളതാണെന്നും ഫോഴ്സ് മജ്യൂര്‍ കാരണമാണ് യുഎസിലേക്ക് പ്രവേശിച്ചതെന്നും പരിശോധിച്ചുറപ്പിച്ചതിന് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം യുഎസിനെ ആവര്‍ത്തിച്ച് അറിയിച്ചു.

 

ഈ ബലൂണ്‍ സിവിലിയന്‍ എയര്‍ഷിപ്പാണെന്നാണ് ചൈനയുടെ പ്രതികരണം.യുഎസില്‍ പറക്കുന്നതിനു സമാനമായ മറ്റൊരു ബലൂണ്‍ അയല്‍ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലും കണ്ടെത്തി. കോസ്റ്ററിക്കയിലും വെനസ്വേലയിലും ബലൂണ്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.