Saturday 09 December 2023




വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യഘട്ട നിര്‍മ്മാണം 60 ശതമാനം പൂര്‍ത്തിയായി

By web desk .20 Nov, 2023

imran-azhar

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന്റെ 60 ശതമാനം പൂര്‍ത്തിയായി. 800 മീറ്റര്‍ ബര്‍ത്താണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കുന്നതെങ്കില്‍ അതിന്റെ 400 മീറ്ററാണ് ഇതിനോടകം പൂര്‍ത്തിയായിരിക്കുന്നത്.

 

ജനുവരിയോടെ ശേഷിക്കുന്ന 400 മീറ്ററും പൂര്‍ത്തിയാകും. 2024 മെയ് മാസത്തിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

 

തുറമുഖത്തെ കെട്ടിടങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം അവസാന ഘട്ടത്തിലാണ് ഉള്ളത്. അതേസമയം, അദാനി ഗ്രൂപ്പ് രാജ്യാന്തര ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞത്തേക്ക് എത്തിക്കാനുള്ള നീക്കം നടത്തുകയാണ്.

 

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.

 

155 രാജ്യങ്ങളില്‍ 740 കപ്പലുമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി
സര്‍വീസ് നടത്താറുണ്ട്. ഇത് വിഴിഞ്ഞത്തിന്റെ വളര്‍ച്ചയ്ക്കും സഹായിക്കും.