By Web desk.20 Nov, 2023
ന്യൂഡെല്‍ഹി: വേള്‍ഡ് കപ്പ് ഫൈനല്‍ കാരണം രാജ്യത്തെ വിമാന ഗതാഗതത്തില്‍ വന്‍ ഉയര്‍ച്ച. ശനിയാഴ്ച 4.6 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഫ്‌ലൈറ്റ് യാത്ര ചെയ്തത്. എക്കാലത്തെയും ഉയര്‍ന്ന കണക്കാണിത്.
'ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഒരു ചരിത്ര നാഴികക്കല്ല്! നവംബര്‍ 18 ന്, 4,56,748 ആഭ്യന്തര യാത്രക്കാരെ വഹിച്ചുകൊണ്ട് ഞങ്ങള്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.' കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.
ദീപാവലി സീസണില്‍, ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 4 ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. ദീപാവലിക്ക് ഒരു മാസം മുമ്പ് എയര്‍ലൈനുകള്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന അഡ്വാന്‍സ് നിരക്കുകളാണ് ഇതിന് കാരണമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഉയര്‍ന്ന നിരക്കുകള്‍ മൂലം സഞ്ചാരികള്‍ പ്രീമിയം ട്രെയിനുകള്‍ തിരഞ്ഞെടുത്തു. ഇതാണ് ദീപാവലി സീസണില്‍ വിമാന യാത്രാ നിരക്ക് കുറയാന്‍കാരണമായത്.