By priya.23 Sep, 2022
കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടിയില്‍ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.