Sunday 11 June 2023




നടി അകാന്‍ക്ഷ ദുബെ തൂങ്ങി മരിച്ച നിലയില്‍

By Priya .26 Mar, 2023

imran-azhar

 

നടിയും ഭോജ്പുരി മോഡലുമായ അകാന്‍ക്ഷ ദുബെയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലായിരുന്നു അകാന്‍ക്ഷയുടെ മൃതദേഹം. മരണം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


പുതിയ ചിത്രമായ നായികിന്റെ ചിത്രീകരണത്തിനാണ് ഇവര്‍ നഗരത്തിലെത്തിത്. മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

 

രാവിലെ 9 മണിക്ക് മേക്കപ്പ് ബോയ് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് കരുതുന്നതായും, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.