Kaumudi Plus

അക്രമികളായ തെരുവുനായകളെ തിരിച്ചറിയാൻ എ ഐ ഉപയോഗിക്കും ; മന്ത്രി കെ എം ഷാജി

അക്രമികളായ തെരുവുനായകളെ തിരിച്ചറിയാൻ  എ ഐ ഉപയോഗിക്കും ; മന്ത്രി കെ എം ഷാജി
X

ന്യൂഡൽഹി: കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ തെരുവുനായപ്രശ്നത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ തിരിച്ചറിയാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നുംഅദ്ദേഹം വ്യക്തമാക്കി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി

Next Story
Share it