Friday 30 July 2021




ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവില്ല, അനന്യയുടെ തുടര്‍ചികിത്സകള്‍ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തു- റെനെ മെഡിസിറ്റി

By Sooraj Surendran.21 Jul, 2021

imran-azhar

 

 

കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആക്ടിവിസ്റ്റ് ട്രാൻസ് യുവതി അനന്യ കുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് റെനെ മെഡിസിറ്റി അധികൃതര്‍.

 

യാതൊരു ചികിത്സാ പിഴവും ഇല്ലാത്തതിനാല്‍ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് അനന്യ അറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അത്യാവശ്യ തുടര്‍ചികിത്സകള്‍ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തതാണെന്നും അധികൃതർ പറയുന്നു.

 

ആശുപത്രിയെയും ഡോക്ടര്‍ അര്‍ജുനെയും സമൂഹ മാധ്യമങ്ങളിലൂടെയും സുഹൃദ് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ പ്രതികരിച്ചതെന്നും അധികൃതർ ആരോപിക്കുന്നു.

 

ഒന്നോ, രണ്ടോ മരുന്ന് നൽകി പറഞ്ഞുവിടും, ചികിത്സാ പിഴവു പരാതിപ്പെട്ടതിന് രണ്ട് തവണ അനന്യയെ കൈവെച്ചു

 

 

അനന്യ ആരോപിച്ചത് പോലെ യാതൊരുവിധ ചികിത്സാ പിഴവും വന്നില്ലെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തൽ.

 

അനന്യയുടെ മരണത്തിന് പിന്നാലെ പിതാവ് അലക്സ് ഉൾപ്പെടെയുള്ളവർ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

 

ഇതിന് പിന്നാലെയാണ് റെനെ മെഡിസിറ്റിയുടെ പ്രതികരണം.