Kaumudi Plus

ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം ;ജാഗ്രത

ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം ;ജാഗ്രത
X

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഭീതി വിതച്ച് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ. യുഎസ് ഇറാൻ ധാരണാപത്രം നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നത്.

ഇന്നലെ രാവിലെ ഇറാൻ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിർത്തി കടന്നെത്തി. 69 ദിവസത്തിനു ശേഷം ആദ്യമായാണ് യുഎഇയ്ക്കു നേരെ ആക്രമണം നടക്കുന്നത്. ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമ താവളത്തിനു നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്. യുദ്ധ വിമാനങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രം ആക്രമിക്കപ്പെട്ടു. കുവൈത്തിന്റെ ആകാശത്തും ഇറാൻ ഡ്രോണുകൾ എത്തിയതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കു ശേഷവും രണ്ടു തവണ വ്യോമാക്രമണമുണ്ടായി. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി.ഇന്നലെ 3 തവണയാണ് ബഹ്‌റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങിയത്. ഹോർമൂസിലെ നിയന്ത്രണം സംബന്ധിച്ചു ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒമാൻ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഭരണകൂടം. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കയുടെ യുദ്ധ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനത്തിനു നേരെയും നാവിക സേനയുടെ ബോട്ടുകൾക്ക് ആവശ്യമായ സാധനങ്ങൾ നൽകുന്ന കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയതായി ഇറാൻ ഗാർഡ് അറിയിച്ചു. എന്നാൽ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.ഒമാനെതിരെ നടന്ന ആക്രമണത്തിൽ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്ക് അടച്ചെങ്കിലും ഹോർമുസിലെ തെക്കൻ സമുദ്ര പാത തുറന്നു കിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.

Next Story
Share it