Sunday 26 March 2023




ആത്മനിർഭർ ഭാരത്: പ്രതിവർഷം 80000 റെയിൽ ചക്രങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാൻ പദ്ധതി

By Lekshmi.18 Mar, 2023

imran-azhar




ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വപ്‍ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയ്‌ക്കൊപ്പം ചേരാൻ ഇന്ത്യൻ റെയിൽവേയും.എല്ലാ വർഷവും കുറഞ്ഞത് 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ളഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി.M/s സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, M/s ഭാരത് ഫോർഗ്, പൂനെ, M/s രാമകൃഷ്ണ ഫോർഗിംഗ്സ്, കൊൽക്കത്ത എന്നീ സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത് .

 

 

 

കൊൽക്കത്തയിലെ രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ് ആണ് ഏറ്റവും കുറവ് തുക ലേലം വിളിച്ചിരിക്കുന്നത്. രണ്ടാമത് പൂനെയിലെ M/s ഭാരത് ഫോർഗും മൂന്നാമത് SAIL-ലും ആണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.രാമകൃഷ്ണ ഫോർജിംഗ്സ് ടണ്ണിന് 1,88,100 രൂപയും ഭാരത് ഫോർഗ് 2,75,000 രൂപയും സെയിൽ 2,89,500 രൂപയുമാണ് ക്വാട്ട് ചെയ്തിരിക്കുന്നത്.

 

 

 

2022 സെപ്റ്റംബറിലാണ് ചക്രങ്ങളുടെ കയറ്റുമതിക്കാരനാകാനുള്ള പദ്ധതിയുടെ രൂപരേഖ റെയിൽവേ മന്ത്രാലയം തയ്യാറാക്കിയത്.റോളിംഗ് സ്റ്റോക്കിനുള്ള ചക്രങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് അടുത്ത 20 വർഷത്തേക്ക് പ്രതിവർഷം 80,000 ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു നിർമ്മാണ പ്ലാന്റ് രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരുന്നു.