Thursday 28 September 2023




ഇവനെ ഭയപ്പെടണം; ജീവിയെ കണ്ടാല്‍ കൊന്നൊടുക്കണമെന്ന് അധികൃതര്‍

By priya.08 Aug, 2022

imran-azhar

 

ഏതെങ്കിലും ജീവികളെ കൊല്ലാന്‍ അധികൃതര്‍ മനുഷ്യരോട് പറയുന്നത് വളരെ വിരളമാണ്. എന്നാല്‍ യുകെയില്‍ ബീച്ചില്‍ പോകുന്നവരോട് ഒരു പ്രത്യേക തരം ജീവിയെ കണ്ടാല്‍ കൊന്നൊടുക്കാനാണ് അധികൃതര്‍ പറയുന്നത്. അവ അവിടെയുള്ള തദ്ദേശീയ ജീവിവര്‍ഗങ്ങള്‍ക്ക് മാരകമായ ഭീഷണി ഉയര്‍ത്തുന്നതാണ് ഇതിന് കാരണം.

 

അമേരിക്കന്‍ സിഗ്‌നല്‍ ക്രേഫിഷ് എന്നാണ് ഇതിന്റെ പേര്. ഇത് യുകെ യില്‍ വിദേശിയും അക്രമകാരിയുമായിട്ടാണ് കണക്കാക്കുന്നത്.ഇവയെ ഇവിടെ കടലിലും മറ്റും കാണാന്‍ സാധിക്കും.അധികം വലിപ്പമില്ലാത്ത ഒരു കൊഞ്ചാണ് ഇത്. അവയുടെ വലിപ്പം, ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന നഖങ്ങള്‍, വിശപ്പ് എന്നിവയൊക്കെ കാരണം, ചെറിയ ചെറിയ വൈറ്റ് ക്ലോ ക്രേ ഫിഷുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.ഈ വിദേശി ക്രേ ഫിഷുകളുടെ ആക്രമണത്തെ തുടര്‍ന്ന് 90 ശതമാനം തദ്ദേശീയ ഇനങ്ങളും ഇല്ലാതായെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

 

അതിനാല്‍ ബീച്ച് സന്ദര്‍ശിക്കാന്‍ എത്തുന്നവരോടും നടക്കാന്‍ പോകുന്നവരോടും അവയെ കണ്ടാല്‍ അപ്പോള്‍ തന്നെ തലയില്‍ കത്തി കയറ്റി കൊല്ലാന്‍ ആവശ്യപ്പെട്ടിരിക്കയാണ് അധികൃതര്‍. സിഗ്‌നല്‍ ക്രേ ഫിഷ് വടക്കേ അമേരിക്കന്‍ ഇനത്തില്‍ പെട്ട ഒരു കൊഞ്ചാണ്. 1960 -കളിലാണ് ഇവയെ യൂറോപ്പിലേക്ക് എത്തിക്കുന്നത്. എന്നാല്‍, അവ പിന്നീട് രോഗവാഹകരായും അപകടകാരിയായും കണക്കാക്കപ്പെട്ടു.

 


ഇപ്പോള്‍ യൂറോപ്പ്, ജപ്പാന്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ഒരു അധിനിവേശ ഇനമായിട്ടാണ് സിഗ്‌നല്‍ ക്രേഫിഷിനെ കണക്കാക്കുന്നത്. അവിടങ്ങയുള്ള തദ്ദേശീയ ഇനങ്ങളെ ഇല്ലാതെയാക്കുന്നത് കൊണ്ടാണ് ഇങ്ങനെ. അതുകൊണ്ട് തന്നെയാണ് യുകെ യിലും അവയെ കണ്ടാല്‍ അപ്പോള്‍ തന്നെ കൊന്നു കളഞ്ഞേക്കൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.