By Greeshma Rakesh.13 May, 2023
ബെംഗളുരു : കര്‍ണാടകയിലെ തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി. പരാജയത്തിന്റെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫര്‍ ഇസ്ലാം പറഞ്ഞു. അതിനായി ഓരോ സ്ഥാനാര്‍ഥികളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കര്‍ണാടകയിലെ തോല്‍വി മോദിയെ ബാധിക്കില്ല.
മാത്രമല്ല നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അടക്കം വിജയം ഉറപ്പ് എന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫര്‍ ഇസ്ലാം പ്രതികരിച്ചു. 2018 ല്‍ 104 സീറ്റില്‍ ജയിച്ച ബിജെപി ഇത്തവണ 65 സീറ്റിലേക്ക് ഒതുങ്ങി. 136 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ജെഡിഎസ് 30 സീറ്റിലുമാണ് ജയിച്ചത്.