Friday 30 July 2021




സംഗതി അതീവ രഹസ്യം; ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ മൂന്നാമതും വിവാഹിതനായി

By Sooraj Surendran.30 May, 2021

imran-azhar

 

 

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാമതും വിവാഹിതനായി. റോമൻ കാത്തലിക്ക് വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ കാരി സൈമണ്ട്സിനെയാണ് ബോറിസ് വിവാഹം ചെയ്തത്.

 

56 കാരനായ ജോൺസണും 33കാരിയും പരിസ്ഥിതി അഭിഭാഷകയുമായ കാരി സൈമണ്ട്സും കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്.

 

ബോറിസിന്റെ മൂന്നാം വിവാഹമാണെങ്കിലും കാരിയുടെ ആദ്യ വിവാഹമാണിത്.

 

1822ൽ ലോർഡ് ലിവർപൂളിന് ശേഷം, പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനാകുന്നയാളാണ് ബോറിസ് ജോൺസൻ.

 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പരമാവധി 30 പേർക്കാണ് വിവാഹചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്.