By Lekshmi.26 May, 2023
കര്‍ണാടകയില്‍ സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ബുധനാഴ്ചയാണ് സംഭവം നടന്നത്. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരു സംഘം മര്‍ദിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടി തന്റെ സഹപാഠിയായ മുസ്‌ലീം പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ആക്രമണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കള്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി സഹപാഠികളെ മര്‍ദിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടി സംഘത്തെ തടയാന്‍ ശ്രമിക്കുന്നതായും കാണാം.
സംഭവത്തില്‍ പെണ്‍കുട്ടി അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വെള്ളിയാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.