Friday 29 September 2023




ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

By Lekshmi.10 Jun, 2023

imran-azhar

 

 

ആലുവ: ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. യുസി കോളജിന് സമീപം കരോട്ട് പറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.

 

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.