By Lekshmi.26 Mar, 2023
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമുണ്ടായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍.തീപിടുത്തത്തില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.പൊലീസിന്റെ അകമ്പടിയോടെ പ്ലാന്റില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചു.സോന്‍ട കമ്പനിയുടെ ആളുകള്‍ എന്തിനാണ് പ്ലാന്റില്‍ വന്നതെന്നും നാട്ടുകാര്‍ ചോദിച്ചു.
കോര്‍പ്പറേഷന്‍ അധികൃതരെ ബ്രഹ്മപുരത്തേക്ക് അടുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.അഗ്നിരക്ഷാ സേനയെത്തി ബ്രഹ്മപുരത്ത് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി ഉയരുന്നുണ്ട്.കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തി.
അതേസമയം തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.തീ ഉടന്‍ അണയ്ക്കുമെന്ന് പി വി ശ്രീനിജന്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു.