Sunday 26 March 2023




മൂന്നു സ്‌കൂള്‍ ബസുകളുടെ വലുപ്പം; ആശങ്ക ഉയര്‍ത്തിയ ചൈനീസ് ബലൂണ്‍ വെടിവച്ചിട്ടു

By Web Desk.05 Feb, 2023

imran-azhar

 

വാഷിങ്ടണ്‍: യുഎസ് അതിര്‍ത്തിയില്‍ ആശങ്ക ഉയര്‍ത്തി പറന്നിരുന്ന ചെനീസ് ബലൂണിനെ വെടിവച്ചിട്ടു. കാരലൈന തീരത്താണ് യുഎസ് പോര്‍വിമാനങ്ങള്‍ ബലൂണിനെ നശിപ്പിച്ചത്.

 

പരിഭ്രാന്തിയും ആശങ്കയും ഉയര്‍ത്തി പറന്നിരുന്ന ബലൂണിനെ വെടിവച്ചിടാന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. പിന്നാലെ ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ എത്തിയപ്പോഴാണ് വെടിവച്ചിട്ടത്. കടലില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് യുഎസ് പ്രതിരോധ വകുപ്പ് പരിശോധിക്കും.

 

ബലൂണിന് മൂന്നു സ്‌കൂള്‍ ബസുകളുടെ വലുപ്പമുണ്ടായിരുന്നു. 60,000 അടി ഉയരത്തിലാണ് പറന്നിരുന്നത്. ജനവാസ മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിവച്ചിട്ടാല്‍ അവശിഷ്ടം പതിച്ച് അപകടം സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് യുഎസ് പ്രതിരോധ വകുപ്പ് നേരത്തെ ബലൂണിനെ വെടിവച്ചിടാന്‍ മടിച്ചത്.

 

അതിനിടെ, യുഎസില്‍ പറന്നതിനു സമാനമായ മറ്റൊരു ബലൂണ്‍ തെക്കേ അമേരിക്കയിലും കണ്ടെത്തി.