Sunday 11 June 2023




തീ ഇന്നുതന്നെയണയ്ക്കും,പുതിയതായി മാലിന്യം എത്തിച്ചിട്ടില്ലെന്ന് കളക്ടർ; ബ്രഹ്മപുരത്ത് നാട്ടുകാരുടെ പ്രതിഷേധം

By Lekshmi.26 Mar, 2023

imran-azhar



 

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്.തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു.ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

 

 

 

റീജിയണല്‍ ഫയര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാ സേന പ്രവര്‍ത്തിച്ചുവരികയാണ്.ഉടന്‍ തന്നെ പൂര്‍ണ്ണമായും തീയണയ്ക്കാന്‍ സാധിക്കും.കത്തിയ സ്ഥലത്താണ് വീണ്ടും തീപ്പിടിച്ചത്.പുതിയതായി മാലിന്യം അവിടെയെത്തിച്ചിട്ടില്ല.നാട്ടുകാരുടെ ആശങ്ക മനസ്സിലാകുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

 

 

 


അതേസമയം തീ പിടിച്ചതിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട് എന്ന് നാട്ടുകാർ വെളിപ്പെടുത്തി.കൂടുതല്‍ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി തുടരുന്നുണ്ട്