By Priya .25 Mar, 2023
ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
കനക പുരയില്‍ നിന്ന് തന്നെ ഡി കെ ശിവകുമാര്‍ വീണ്ടും ജനവിധി തേടും.ജി പരമേശ്വര കൊരട്ടിഗരെയില്‍ നിന്നും മത്സരിക്കും. 124 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്.
കോലാറില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കോലാര്‍ സുരക്ഷിത മണ്ഡലമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുണ മണ്ഡലം തിരഞ്ഞെടുത്തതെന്നാണ് വിവരം.