By Priya.02 Jul, 2022
യുകെയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടത്.2.3 ദശലക്ഷം ആളുകള്‍ക്കോ അല്ലെങ്കില്‍ 30ല്‍ ഒരാള്‍ക്കോ രോഗമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ അഴ്ചയെക്കാളും 32 ശതമാനം വര്‍ധന.ഒമിക്രോണിന്റെ വകഭേദങ്ങളായ ബിഎ4,ബിഎ5 എന്നിവ വളരെ പെട്ടന്ന് തന്നെ പകരുന്നുണ്ട്.
മുന്‍പ് കോവിഡ് ബാധിതരായ ആളുകള്‍ക്കും രോഗം പിടിപെടാം.ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ജബ്ബുകള്‍ സഹായിക്കുന്നു.കഴിഞ്ഞ ആറ് മാസമായി വാക്‌സിനോ ബൂസ്റ്ററോ എടുത്തിട്ടില്ലാത്ത 75 വയസ്സിനു മുകളിലുവര്‍ ഏതെങ്കിലും വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു.
ജൂണ്‍ 24ന് ഒഎന്‍എസ് പുറത്തുവിട്ട കോവിഡ് നിരക്കുകള്‍:
ഇംഗ്ലണ്ടില്‍ 30-ല്‍ ഒരാള്‍ - 40-ല്‍ ഒരാള്‍ക്ക് മുമ്പുള്ള ആഴ്ചയില്‍ നിന്ന്
വെയില്‍സില്‍ 30-ല്‍ ഒരാള്‍ - 45-ല്‍ ഒരാളില്‍ നിന്ന്
വടക്കന്‍ അയര്‍ലന്‍ഡില്‍ 25-ല്‍ ഒരാള്‍ - 30-ല്‍ ഒരാള്‍ എന്നതില്‍ നിന്ന്
സ്‌കോട്ട്‌ലന്‍ഡില്‍ 18-ല്‍ ഒരാള്‍ - 20-ല്‍ ഒരാള്‍ എന്നതില്‍ നിന്ന് വര്‍ധിച്ചു
'യുകെയില്‍ ഉടനീളം അര ദശലക്ഷത്തിലധികം ആളുകളില്‍ അണുബാധകളുടെ തുടര്‍ച്ചയായ വര്‍ദ്ധനവ് ഞങ്ങള്‍ കണ്ടു, ഇത് ബിഎ.4, ബിഎ5 വകഭേദങ്ങളുടെ വളര്‍ച്ച മൂലമാകാം എന്ന് സാറാ ക്രോഫ്റ്റ്‌സ് പറഞ്ഞു.ഇംഗ്ലണ്ടിനെക്കുറിച്ചുള്ള വിശകലനത്തില്‍, എല്ലാ പ്രദേശങ്ങളിലും എല്ലാ പ്രായ വിഭാഗങ്ങളിലും അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.