Friday 30 July 2021




രാജ്യത്തിന് ആശ്വാസം; കോവിഡ് കേസുകളും മരണനിരക്കും കുറയുന്നു

By sisira.06 Jun, 2021

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസത്തിന് വകനൽകിക്കൊണ്ട് കോവിഡ് കേസുകളും മരണനിരക്കും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്.

 

രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

 

1,89,232 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്.

 

രാജ്യത്ത് ഇതുവരെ 2,88,09,339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 2,69,84,781 പേര്‍ കോവിഡ് മുക്തരായി. ആകെ മരണനിരക്ക് 3,46,759 ആണ്.