Sunday 05 February 2023




സിപിഐയിൽ ചുമതലകൾ നിശ്ചയിച്ചു; കേരളത്തിൻ്റെ മേൽനോട്ടം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്

By Lekshmi.04 Dec, 2022

imran-azhar

 

ന്യൂഡൽഹി: സിപിഐയുടെ കേന്ദ്ര നിര്‍വാഹകസമിതി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിച്ചു.കേരളത്തിന്‍റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെയാണ് നൽകിയത്.ബിനോയ് വിശ്വത്തിന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല.പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ് നൽകിയത്.പി.സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും ലഭിച്ചു.