Saturday 10 June 2023




മനോഹരൻ മരിച്ചത് ഹൃദായാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല

By Lekshmi.26 Mar, 2023

imran-azhar

 

 

കൊച്ചി: തൃപ്പുണിത്തുറയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല.മനോഹരന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

 

 

 

പൊലീസ് കസ്റ്റഡിയിലെടുത്തതിന്‍റെ മാനസികസമ്മർദ്ദമാകാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.ഇന്നലെ അർധരാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) മരിച്ചത്.

 

 

 

ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് ശനിയാഴ്ച രാത്രി 8.45ഓടെയാണ് മനോഹരനെ തൃപ്പുണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മർദ്ദിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു.