Wednesday 16 June 2021




മലയാളം സംസാരിക്കുന്നതിന് വിലക്ക്, സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; നഴ്‌സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു

By Sooraj Surendran.09 Jun, 2021

imran-azhar

 

 

ന്യൂ ഡൽഹി: ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ സ്റ്റാഫുകള്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നഴ്‌സിംഗ് സൂപ്രണ്ടിന്റെ സർക്കുലർ വൻ വിവാദമായതിന് പിന്നാലെ വിഷയത്തിൽ മാപ്പ് പറഞ്ഞ് നഴ്‌സിംഗ് സൂപ്രണ്ട് രംഗത്ത്.

 

സർക്കുലർ തെറ്റായി വ്യാഖാനിക്കപ്പെടുകയാണുണ്ടായതെന്നും, സർക്കുലറിൽ ദുർവ്യാഖ്യാനിക്കപ്പെടാനായി ഒന്നുമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

 

മെഡിക്കൽ സൂപ്രണ്ടിനാണ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.

 

വിവാദമായതോടെ സർക്കുലർ പിൻവലിച്ചെങ്കിലും, നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറയാതെ പ്രതിഷേധത്തിൽ നിന്നും പിന്മാറില്ലെന്ന് നിലപാട് നഴ്‌സുമാർ സ്വീകരിച്ചതോടെയാണ് നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്.

 

ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ നഴ്‌സിംഗ് സൂപ്രണ്ട് പറഞ്ഞു.