Friday 30 July 2021




62കാരിക്ക് കുത്തേറ്റത് 20 തവണ, വീട്ടിലെത്തിയ മകൻ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ

By Sooraj Surendran.15 Jun, 2021

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ 62കാരിയായ വയോധികയെ കുത്തി കൊലപ്പെടുത്തി. ഘാതകനെ പോലീസ് അറസ്റ്റ് ചെയ്തു.

 

പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

 

പ്രതിക്കെതിരെ ഐപിസി 302 പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി വയോധികയെ 20 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

 

ബിഹാർ ബെഗസുരായ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഇവർ മകനൊപ്പം നോയിഡയിൽ താമസിച്ചുവരികയായിരുന്നു.

 

മകൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കാണുന്നത്.

 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, അതിന് മുൻപ് തന്നെ മരണം സംഭവിച്ചു.

 

സ്ത്രീയുടെ വയറിലും കഴുത്തിലും മാരകമായ മുറിവേറ്റു.