Wednesday 16 June 2021




കോവിഡ് രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ രണ്ട് മാസം അടച്ചിടണം; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

By Sooraj Surendran.13 May, 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന ജില്ലകൾ രണ്ട് മാസം വരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ. ഇത്തരം ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ പിൻവലിച്ചാൽ വൻ ദുരന്തമാണ് വരാനിരിക്കുന്നതെന്നും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.

 

നിലവിൽ രോഗവ്യാപനം പത്തു ശതമാനത്തിൽ കൂടുതലുള്ള 533 ജില്ലകളാണുള്ളത്. രോഗസ്ഥിരീകരണനിരക്ക് പത്തിൽനിന്ന് അഞ്ചു ശതമാനമെങ്കിലും ആയാൽ ജില്ലകൾ തുറന്നുകൊടുക്കാം.

 

നിലവിലെ സാഹചര്യത്തിൽ അഞ്ച് ശതമാനത്തിലേക്കെത്താൻ ആറ് മുതൽ എട്ട് ആഴ്ചവരെ എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

 

അതേസമയം ഡൽഹിയിൽ രോഗവ്യാപന നിരക്ക് 17 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഉടനെ അടച്ചിടൽ അവസാനിപ്പിച്ചാൽ വലിയ ദുരന്തം സംഭവിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.