Kaumudi Plus

കർണാടകയിൽ ഡി കെ യുഗം ;ഭരണഘടന ഉയര്‍ത്തി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു

കർണാടകയിൽ ഡി കെ യുഗം ;ഭരണഘടന ഉയര്‍ത്തി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു
X

ബംഗളൂരു: കോൺഗ്രസ്സിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാടക മുഖ്യമന്ത്രി . ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . ലോക് ഭവനിൽ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കേരള മുഖ്യമന്ത്രി വിഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പിസി വിഷ്ണുനാഥ് ഉൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. പതിമൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. മലയാളികളായ കെ ജെ ജോർജ്, യുടി ഖാദർ എന്നിവരും മന്ത്രിസഭയിൽ ഇടം പിടിച്ചു.

സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദർ. കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിൽ ഇടംപിടിച്ചു.സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, യു ടി ഖാദർ, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

Next Story
Share it