By parvathyanoop.05 Feb, 2023
മലപ്പുറം: തിരൂരിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ അക്രമം തുടരുന്നു. മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഇടനിലക്കാരെ വിജിലന്‍സ് പിടികൂടി.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീക്കിന്റെ നിര്‍ദേശ പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം.സി ജിംസ്റ്റല്‍, ഗസറ്റഡ് ഓഫീസര്‍ ആയ എം മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏജന്റുമാരില്‍ നിന്ന് 36100രൂപയും പിടികൂടി.വേഷം മാറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏജന്റുമാരെ പിടിച്ചത്.ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ദിവസവും പണ പ്പിരിവ് നടത്തുന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നുവെന്നും കണ്ടെത്തി.
ടെസ്റ്റിനെത്തുന്നവരില്‍ നിന്ന് 100 രൂപ വീതം വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ചയോളം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വേഷം മാറിയെത്തി നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധനക്കെത്തിയത്.