Kaumudi Plus

വൈദ്യുതി മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി

വൈദ്യുതി മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി
X

തിരുവനന്തപുരം: കേരളത്തിന്റെഊർജ്ജ മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ ഇടപെടലിന് തുടക്കമിട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന്റെ ഊർജ്ജ സുരക്ഷയും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്, ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പരിഷ്കാരങ്ങൾക്ക് മന്ത്രി സണ്ണി ജോസഫ് ആഹ്വാനം ചെയ്തത്.ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തിലൂടെ മാത്രമേ വൈദ്യുതി മേഖലയിൽ അർത്ഥവത്തായ വലിയ മാറ്റങ്ങൾ സാധ്യമാകൂ എന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച ശുപാർശകൾ വരും ദിവസങ്ങളിൽ കൃത്യമായി ക്രോഡീകരിച്ച് പുതിയ വൈദ്യുതി നയ രൂപീകരണത്തിൽ ഉൾപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

മന്ത്രിയുടെ പോസ്റ്റിൻറെ പൂർണ രൂപം

കേരളത്തിന്റെ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കേരളത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമായതാക്കുവാൻ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലപ്പെട്ടതാണ്.

വൈദ്യുതി വിതരണം, ബിൽ സംവിധാനങ്ങൾ, ലോ വോൾട്ടേജ് പ്രശ്നങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, സൗരോർജ വികസനം, ഉപഭോക്തൃ സേവനം തുടങ്ങി ഏത് വിഷയത്തിലും നിങ്ങൾക്ക് നിർദേശങ്ങളുണ്ടെങ്കിൽ കമന്റിലൂടെ പങ്കുവെക്കൂ.ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മികച്ച മാറ്റങ്ങൾ സാധ്യമാകുന്നത്. നിങ്ങളുടെ നിർദേശങ്ങൾ കേരളത്തിന്റെ വൈദ്യുതി ഭാവിക്ക് കരുത്താകട്ടെ.

Next Story
Share it