By Lekshmi.07 Dec, 2022
കൊച്ചി: കുട്ടമ്പുഴ നിരന്നപാറയില്‍ പിടിയാനയുടെ ജഡം കണ്ടെത്തി.ആനയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മറ്റ് ആനകളുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.കുട്ടമ്പുഴ പഞ്ചായത്തിലെ പന്ത്രപ്പ മാമലക്കണ്ടം റോഡിന് സമീപത്താണ് ജഡം കണ്ടെത്തിയത്.
ആനകള്‍ കൂട്ടത്തോടെ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് പിടിയാനയുടെ മൃതദേഹം കണ്ടെത്തിയത്.ഇപ്പോള്‍ സാധാരണയില്‍ കൂടുതല്‍ ആനകള്‍ ഈ പ്രദേശത്തുകൂടി സഞ്ചരിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, ആനയുടെ ദേഹത്ത് കൊമ്പ് കൊണ്ട് കുത്തേറ്റ തരം മുറിവുകളാണുള്ളത്. അതുകൊണ്ടുതന്നെ പോസ്റ്റ്മോര്‍ട്ടം വേണമെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.