By priya.10 Aug, 2022
ഒരു വിനോദസഞ്ചാര കേന്ദ്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയര്‍ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് വൈറലായിരിക്കുന്നത്.ഒരു മതിലിലെ ദ്വാരമാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ദ്വാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രമാണെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ട്രിപ്പ് അഡ്വൈസറിന്റെ റിപ്പോര്‍ട്ട് .
നാറ്റ്വെസ്റ്റ് ഹോള്‍ എന്നാണ് ഈ ദ്വാരം അറിയപ്പെടുന്നത്. എല്ലാവരും ഇല്‍ക്ലെസ്റ്റണില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അത്.ഈ സ്ഥലത്തിന് ഗൂഗിളില്‍ 4.7 റേറ്റിംഗും ട്രിപ്പ് അഡ്വൈസറില്‍ 5 റേറ്റിംഗുമാണുള്ളത്.