By Web desk.20 Nov, 2023
വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം.തീപ്പിടിത്തത്തില്‍ 40-ലേറെ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. 40 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായത് എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിലാണ് ആദ്യം തീപിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് റെഡ്ഡി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ വിശാഖപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.