Kaumudi Plus

ഡല്‍ഹി മാളവ്യനഗറിൽ റസ്‌റ്റോറന്റില്‍ തീപിടിത്തം;20 പേര്‍ മരിച്ചു,കെട്ടിടത്തിൽനിന്ന് ചാടി സ്ത്രീകളടക്കമുള്ളവർ

ഡല്‍ഹി മാളവ്യനഗറിൽ  റസ്‌റ്റോറന്റില്‍ തീപിടിത്തം;20 പേര്‍ മരിച്ചു,കെട്ടിടത്തിൽനിന്ന് ചാടി സ്ത്രീകളടക്കമുള്ളവർ
X

ന്യൂഡൽഹി: ഡൽഹിമാളവ്യ നഗറിലെ ലെമൺ ഗ്രീൻ റസ്റ്റോറന്റിൽ ഉണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങികിടക്കുന്നുണ്ട് .അഞ്ചു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിലാണ് അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ 45 ഓളം പേർ ഉണ്ടായിരുന്നതായാണ് സൂചന. ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Next Story
Share it