Sunday 26 March 2023




സൗജന്യ സാരി, മുണ്ട് വിതരണം; തിക്കിലും തിരക്കിലും നാലു മരണം

By Web Desk.05 Feb, 2023

imran-azhar

 


ചെന്നൈ: സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലാണ് സംഭവം.

 

സൗജന്യ വിതരണത്തിന് പ്രതീക്ഷിച്ചതിലേറെയും ആളുകള്‍ എത്തിയതോടെയാണ് വന്‍തിരക്കുണ്ടായത്. തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പന്‍ എന്നയാളാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തത്.

 

പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് തിരുപ്പാട്ടൂര്‍ എസ്പി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.