Thursday 28 September 2023




ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ക്കെതിരെ കേസെടുത്തു പൊലീസ്

By Lekshmi.10 Jun, 2023

imran-azhar

 

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി ടി.സന്തോഷ് കുമാറാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം കൈപ്പറ്റിയത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

 

റെയില്‍വേ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ വ്യാജ ലോഗോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനായ പോങ്ങുംമൂട് സ്വദേശിയില്‍ നിന്ന് സന്തോഷ് തട്ടിയത് 80,000 രൂപ. തുടര്‍ന്ന് റെയില്‍വേയുടെ ലോഗോ പതിച്ച ഓഫര്‍ ലെറ്ററും നല്‍കി.

 

ഒന്നരക്കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ബാലരാമപുരം സ്‌റ്റേഷനില്‍ വിസ തട്ടിപ്പ് കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. സമാനമായ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുമെന്നാണ് നിഗമനം. പൂജപ്പുര എസ്‌ഐ പ്രവീണിന്റെ പ്രാഥമിക അന്വേഷണത്തില്‍ സമാനരീതിയില്‍ തട്ടിപ്പിന് ഇരയായവരും പ്രതികള്‍ ഒറ്റയ്ക്കല്ലെന്നും കണ്ടെത്തി.