Friday 30 July 2021




ഇരുട്ടടി തന്നെ; ഇന്ധന വില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 98 കടന്നു

By sisira.12 Jun, 2021

imran-azhar

 

 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.

 

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98 രൂപ 16 പൈസയും ഡീസലിന് 93 രൂപ 48 പൈസയുമാണ് ഇന്നത്തെ വില.

 

ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ മുപ്പത് രൂപയ്ക്കടുത്ത് വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷം മെയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനത്തിന് പെട്രോൾ വില വർധന ഇരുട്ടടിയാണ്.