Kaumudi Plus

പൗരത്വം തെളിയിക്കൽ; ഹാജരാക്കിയ 16 രേഖകളും സ്വീകരിക്കാതെ ഗുവാഹത്തി ഹൈക്കോടതി

പൗരത്വം തെളിയിക്കൽ; ഹാജരാക്കിയ 16 രേഖകളും സ്വീകരിക്കാതെ ഗുവാഹത്തി ഹൈക്കോടതി
X

ഗുവാഹത്തി :പൗരത്വം തെളിയിക്കുന്നതിനായി ഹാജരാക്കിയ 16 രേഖകളും തള്ളി ഗുവാഹത്തി ഹൈക്കോടതിയുടെനിർണായകവിധി പ്രഖ്യാപനം . പരാതിക്കാരൻ ആയഅമിനുൽ ഹഖ് ഇന്ത്യൻ പൗരൻ അല്ലെന്നും കുടിയേറ്റക്കാരനാണെന്നും 2019 ഫെബ്രുവരി 28 ന് അസം ഫോറിൻ ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ അമിനുൽ ഹഖ് നൽകിയ റിട്ട് ഹർജിയാണ് ഹൈക്കോടതി തള്ളിയത് .അമിനുൽ ഹഖ് നൽകിയ 16 രേഖകളും 1964 ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇന്ത്യൻ പൗരനാണെന്നു തെളിയിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്‌റ്റിസ് ഷമീമ ജഹാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. പൗരത്വം സംബന്ധിച്ചു സംശയമുയർന്നാൽ അതു തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വ്യക്തിയുടേതു മാത്രമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.പിതാവിന്റെയും മുത്തച്ഛന്റെയും പേരുകൾ ഉൾപ്പെട്ട 1951ലെ നാഷനൽ റജിസ്‌റ്റർ ഓഫ് സിറ്റിസൺസിന്റെ (എൻആർസി) പകർപ്പ്, 1966 മുതൽ 2017 വരെ തൻ്റെയും പിതാവിന്റെയും പേരുകൾ അടങ്ങിയ വോട്ടർപട്ടികയുടെ പകർ പ്പ്. 1973 മുതൽ ഭൂമി വാങ്ങിയ രേഖകൾ, പാൻ നമ്പർ, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹഖ് ഹാജരാക്കിയി രുന്നു.

Next Story
Share it