തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍'പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേര്‍ത്താണ് പുതിയ മെഡിക്കല്‍ കോളജ് രൂപീകരിക്കുന്നത്.തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവര്‍ഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കല്‍ കോളജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടന്‍ അനുവദിക്കണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നു.
Next Story

