Kaumudi Plus

മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് കട്ടിലും മെത്തയും ; ആശ്വാസവുമായി സര്‍ക്കാര്‍

മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് കട്ടിലും മെത്തയും ; ആശ്വാസവുമായി സര്‍ക്കാര്‍
X

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ഇനി കട്ടിലും മെത്തയും നൽകണമെന്ന് സർക്കാർ സർക്കുലർ. ഇവ രണ്ടും രോഗികളുടെ അവകാശമാക്കിയാണ് സർക്കുലർ. മെഡിക്കൽ കോളജ് നിയമങ്ങൾ ഇതിനനുസൃതമായി പരിഷ്‌കരിക്കും. നൂറു ദിവസത്തിനകം പുതിയ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് സർക്കുലർ നൽകി.ഗുരുതരപരിക്കേറ്റ് ആശുപത്രികളിൽ എത്തുന്നവർക്ക് അഞ്ചുമിനിറ്റിനുള്ളിൽ ചികിത്സ തുടങ്ങണമെന്നും സർക്കുലർ നിർദേശിക്കുന്നു. ചികിത്സ ലഭിക്കാൻ വൈകിയതിന്റെ പേരിൽ രോഗി മരിച്ചുവെന്ന് പലപ്പോഴും ബന്ധുക്കൾ ആരോപണമുയർത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം. രോഗികളുടെ സ്രവ സാംപിളുകൾ വാർഡിൽ നിന്നുതന്നെ ശേഖരിക്കണമെന്നും സർക്കുലർ അനുശാസിക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് അടിക്കടി മരുന്നിനായി ആശുപത്രികളിലെത്തുന്നത് ഒഴിവാക്കാനും നടപടിയായി. ഇത്തരം രോഗങ്ങൾക്ക് വീണ്ടും വീണ്ടും ഡോക്ടറെ കാണാതെ തന്നെ അവസാന കുറിപ്പിലെ മരുന്ന് ആറുമാസം വരെ ഫാർമസിയിൽ നിന്ന് നൽകാമെന്നാണ് പുതിയ തീരുമാനം. ഒരുമാസത്തേക്കുള്ള മരുന്ന് ഫാർമസിയിൽ നിന്ന് ഒറ്റത്തവണയായി നൽകാം. മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂവും നിർബന്ധമാക്കിയിട്ടുണ്ട്.

Next Story
Share it