By Lekshmi.07 Dec, 2022
തിരുവനന്തപുരം: വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി ഭേദഗതി ബില്‍ നിയമസഭയില്‍.മദ്യ നിര്‍മാണ ശാലകളുടെ വിറ്റു വരവ് നികുതി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ വര്‍ധന വരുത്തേണ്ടി വന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുക്കണമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.തുടര്‍ന്ന് വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിക്കുകയായിരുന്നു.
സര്‍വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇന്ന് നിയമസഭയിലെത്തി. നിയമമന്ത്രി പി രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.