By parvathyanoop.24 Sep, 2022
കണ്ണൂര്‍ : വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ പാനൂരിലെ ബിജെപി നേതാവിനെതിരെ കേസ്. യുവമോര്‍ച്ച നേതാവ് സ്മിന്ദേഷിനെതിരെയാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹര്‍ത്താലിനെ പ്രതിരോധിച്ച് തോല്‍പ്പിക്കണം. രാജ്യത്തിന്റെ ദേശീയതയ്ക്ക് വിരുദ്ധമായ പ്രചാരണ പരിപാടികളും ഹര്‍ത്താലുമൊക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് എന്നതടക്കമുള്ള ചില പരാമര്‍ശങ്ങളാണ് ഈ ശബ്ദ സന്ദേശത്തിലുള്ളത്.
ഇത് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട പരാതി പാനൂര്‍ പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.