By parvathyanoop.17 Jan, 2023
ആലപ്പുഴ:എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായകമായ ഭേദഗതി വരുത്തിയിരുന്നു ഹൈക്കോടതി . എന്നാല്‍ ഈ ഭേദഗതി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് ഈ വിധി. തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമം. കേസില്‍ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും, ഹൈക്കോടതി വിധിയോട് മറുപടി പറഞ്ഞു ഇദ്ദേഹം.
കേസില്‍ കുറ്റപത്രംനല്‍കിയാലേ തനിക്ക് ഇത് ബാധകമാകുകയുള്ളൂ. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അത് എഴുതി തള്ളിയതാണ്. താന്‍ വീണ്ടും ഭാരവാഹിയാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
താന്‍ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.