Friday 29 September 2023




ഹീത്രൂ എയര്‍പോട്ടില്‍ 30 വിമാനങ്ങള്‍ റദ്ദാക്കി

By Priya.01 Jul, 2022

imran-azhar

ഹീത്രൂ വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ ക്രമീകരിച്ച വിമാനങ്ങളെല്ലാം റദ്ദാക്കിയതോടെ യാത്രക്കാര്‍ കുഴപ്പത്തിലായി.രാവിലെ മുപ്പത് വിമാനങ്ങള്‍ റദ്ദാക്കിയതോടെ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. വിമാനത്താവളത്തില്‍ എത്തുന്നതുവരെ വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല.

 


എയര്‍പോര്‍ട്ടിന് നിലവില്‍ സര്‍വീസ് നടത്താനുള്ള ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരുള്ളതുകൊണ്ട് രാവിലെ 30 വിമാനങ്ങള്‍ നീക്കം ചെയ്യാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടതായി ഹീത്രൂ വക്താവ് പറഞ്ഞു.ബുദ്ധിമുട്ടിയ യാത്രക്കാരെ മറ്റ് ഫ്‌ലൈറ്റുകളിലേക്ക് റീബുക്ക് ചെയ്യിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും, അതുവഴി കഴിയുന്നത്ര പേരെ സഹായിക്കും, ഇത് യാത്രയെ ബാധിച്ചതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,'' വക്താവ് പറഞ്ഞു.

 

ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ചില വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉണ്ടായിരുന്നു.''ഇന്ന് രാവിലെ ഹീത്രൂവില്‍ ആകെ കുഴപ്പം. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങള്‍ റദ്ദാക്കി, ഉപഭോക്തൃ സേവനം പൂജ്യം!- ട്രാവല്‍ എഴുത്തുകാരനും ബ്രോഡ്കാസ്റ്ററുമായ ആന്‍ഡി മൊസാക്ക് ട്വിറ്ററില്‍ കുറിച്ചു.

 

'ഞങ്ങള്‍ ക്ഷമാപണം നടത്തുന്നതിനും അവരുടെ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് അവരെ ഉപദേശിക്കുന്നതിനും റീഫണ്ട് അല്ലെങ്കില്‍ റീബുക്കിംഗ് ഉള്‍പ്പെടെയുള്ള ഇതര ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുമായി ബാധിച്ച ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു.'