Sunday 11 June 2023




ഡല്‍ഹിയില്‍ കനത്ത മഴ; വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു, ഗതാഗതകുരുക്ക് രൂക്ഷം

By priya.23 Sep, 2022

imran-azhar

 

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഗതാഗതകുരുക്ക് രൂക്ഷമായി.തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയതാണ് മേഖലയില്‍ കനത്ത മഴയ്ക്ക് കാരണമായത്.തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ കനത്ത മഴ പെയ്യുകയാണ്. കനത്ത മഴയില്‍ ഉത്തരാഖണ്ഡിലെ പലയിടങ്ങളിലും
മണ്ണിടിച്ചിലുണ്ടായി.

 

നിരവധി ഹൈവേ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. യുപിയില്‍ മഴയക്കെടുതിയില്‍ 10 പേര്‍ മരിച്ചു.കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്
പ്രഖ്യാപിച്ചു.ഗുരുഗ്രാം നഗരത്തിന്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തു.

 

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങാവുയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയില്‍ പല പട്ടണങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.