By priya.18 Sep, 2023
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ വിവിധ ജില്ലകളില്‍ പ്രളയത്തിന് സമാന സാഹചര്യം. കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.അതാണ് സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി.
നര്‍മ്മദ ഉള്‍പ്പടെ ഡാമുകള്‍ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ ഉള്‍പ്പടെ മുങ്ങി.വിവിധയിടങ്ങളില്‍ പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.
താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ബോട്ടുകളിലെത്തി എന്‍ഡിആര്‍എഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭറൂച്ച്, നര്‍മ്മദ, വഡോദര, ആനന്ദ് , ദഹോദ് തുടങ്ങീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായത്. ബറൂച്ച് അക്ലേശ്വര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തി വച്ചു.
എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍; ഹയര്‍സെക്കണ്ടറി പരീക്ഷ തിയതിയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ 25 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക.ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് മോഡല്‍ പരീക്ഷകള്‍ നടക്കുക.
ഏപ്രില്‍ 3 മുതലാണ് മൂല്യനിര്‍ണയം. മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും.
ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9 മുതല്‍13 വരെയുള്ള തീയതികളിലേക്ക് മാറ്റി.