Kaumudi Plus

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍  യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും . ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഉയർന്ന കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.ജൂൺ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 21ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 30 മുതൽ 40കിലോമീറ്റർ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. മലയോരപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജില്ലാ കളക്ടർമാരുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.

തെക്കൻ ജില്ലകളിലും നേരിയ തോതിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണം. കാലവർഷം ഇത്തവണ നേരത്തെ എത്തിയെങ്കിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. ഇത് ഉത്തരേന്ത്യയിൽ ഉൾപ്പെടെ കർഷകർക്ക് തിരിച്ചടിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Next Story
Share it